
അഗത്തി: ലക്ഷദ്വീപ് ഗെയിംസ് ബീച്ച് സോക്കർ 2025 ഫൈനലിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ അന്ത്രോത്തിനെ പരാജയപ്പെടുത്തി ടീം അമിനി കിരീടം സ്വന്തമാക്കി. വാശിയേറിയ മത്സരത്തിൽ ഒപ്പത്തിനൊപ്പം പൊരുതിയ അന്ത്രോത്തിനെ ആറിനെതിരെ ഏഴ് ഗോളുകൾക്ക് (7-6) മറികടന്നാണ് അമിനി വിജയം കുറിച്ചത്. കളിയുടെ തുടക്കം മുതൽ ഇരുടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, നിശ്ചിത സമയത്തിനുള്ളിൽ ഒരു ഗോളിന്റെ നേരിയ വ്യത്യാസത്തിൽ അമിനി കപ്പ് ഉയർത്തുകയായിരുന്നു. ദ്വീപിന്റെ കായിക മാമാങ്കത്തിൽ ഉജ്ജ്വല വിജയം നേടിയ ടീം അമിനിയെ സ്പോർട്സ് കൗൺസിൽ ഭാരവാഹികളും കായിക പ്രേമികളും അഭിനന്ദിച്ചു.
















