
അഗത്തി: യുവ ലോക് ജനശക്തി പാർട്ടി (എൽജെപി) ലക്ഷദ്വീപ് ഘടകം കമ്മിറ്റി രൂപീകരിച്ചു. പാർട്ടി യൂത്ത് പ്രസിഡന്റ് നബീൽ നിഷാന്റെ അധ്യക്ഷതയിൽ അഗത്തി ദ്വീപിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
യോഗത്തിൽ ലക്ഷദ്വീപ് ഘടകത്തിലെ സുപ്രധാന സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ:
ജനറൽ സെക്രട്ടറി: ടി.പി. റസലുദ്ധീൻ (അഗത്തി)
സെക്രട്ടറി: മുഹമ്മദ് ഹുസൈൻ പി. (കൽപേനി ദ്വീപ്)
വൈസ് പ്രസിഡന്റ്: ഷഹീം സി.എൻ. (കൽപേനി ദ്വീപ്)
ട്രഷറർ: സാബിർ ഷാ പി.വി.
പുതിയ കമ്മിറ്റി ലക്ഷദ്വീപിലെ പാർട്ടിയുടെ യുവജന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി നബിൽ നിഷാൻ ദ്വീപ് മലയാളിയോട് പറഞ്ഞു.
