
കവരത്തി: ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേട്ടത്തോടെ ലക്ഷദ്വീപിന് അഭിമാനമായി അൻസീറ ബീഗം. 9.915 സി.ജി.പിഎയോട് കൂടിയാണ് അൻസീറ റാങ്ക് നേടിയിരിക്കുന്നത്. അഭിമാന നേട്ടം കരസ്തമാക്കിയ അൻസീറക്ക് നാടിൻ്റെ നാനാതുറകളിൽ നിന്നുള്ള പ്രമുഖർ അഭിനന്ദനങ്ങൾ അറിയിച്ചു.
കടമത്ത് ദ്വീപിലെ ജലാലുദ്ധീൻ കെ പി യുടെയും റാഹിലയുടെ മകളാണ് അൻസീറ. തിരുപ്പതി ഐ.ഐ.എസ്.ഇ.ആറിൽ നിന്നാണ് ബിരുദപഠനം പൂർത്തിയാക്കിയത്. ചെറുപ്പം മുതലുള്ള അൻസീറയുടെ നിരന്തര പ്രയത്നത്തിന്റെ സഫലീകരണമാണ് ഈ നേട്ടം എന്ന് മാതാപിതാക്കൾ പറഞ്ഞു.
