കൊച്ചി: കൊച്ചി- ലക്ഷദ്വീപ് സീപ്ലെയിൻ സർവീസുകൾ അടുത്ത മാസം മുതൽ ആരംഭിക്കുന്നു. കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) ആണ് ഇതിന്റെ പ്രാഥമിക നടപടികളും പരീക്ഷണ പറക്കലുകളും പൂർത്തിയാക്കിയത്. സീപ്ലെയിൻ സേവനത്തിന്റെ ഏകദേശ നിരക്ക് 12,000 രൂപയായിരിക്കും. കേന്ദ്രസർക്കാരിന്റെ അനുമതിയോടെ സ്പൈസ്‌ജെറ്റ് ആണ് ഈ സർവീസ് നടത്തുക. UDAN പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ 2,000-4,000 രൂപയ്ക്ക് പരിമിതമായ ടിക്കറ്റുകൾ ലഭ്യമാകും.

​18 മുതൽ 20 വരെ പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഡെ ഹാവിലാൻഡ് നിർമ്മിത സീപ്ലെയിൻ ആണ് സർവീസിനായി ഉപയോഗിക്കുക. സാധാരണക്കാർക്കും താങ്ങാനാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ഈ പദ്ധതി ലക്ഷദ്വീപിലേക്കുള്ള യാത്ര സുഗമമാക്കുകയും ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുകയും ചെയ്യും.

​2013-ൽ ആദ്യമായി വിഭാവനം ചെയ്ത സീപ്ലെയിൻ സർവീസ്, കേന്ദ്ര പരിസ്ഥിതി ക്ലിയറൻസ് ലഭിക്കുന്നതിലുള്ള കാലതാമസം മൂലം വൈകുകയാണ് ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here