കവരത്തി: ലക്ഷദ്വീപ് വികസന കോർപ്പറേഷൻ ലിമിറ്റഡ് (LDCL) യാത്രാ കപ്പലുകളിൽ വൈഫൈ സേവനം ലഭ്യമാക്കുന്നതിനുള്ള താൽപ്പര്യ പത്രം ക്ഷണിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കീഴിലുള്ള കപ്പലുകളിലാണ് വൈഫൈ സൗകര്യം ഒരുക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കമ്പനികൾക്ക് താൽപ്പര്യപത്രം സമർപ്പിക്കാം. LDCL-ന് നിലവിൽ 22 കപ്പലുകളുണ്ട്. ദ്വീപുകൾക്കിടയിലും പ്രധാന കരയിലേക്കും ചരക്ക് ഗതാഗതത്തിനും യാത്രക്കാർക്കുമായി ഈ കപ്പലുകളാണ് ഉപയോഗിക്കുന്നത്. വൈഫൈ സൗകര്യം ലഭ്യമാക്കുന്നതിലൂടെ കപ്പലുകളിലെ യാത്രാനുഭവം മെച്ചപ്പെടുത്താനും ആധുനിക ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് LDCL അറിയിച്ചു.

താല്പര്യപത്രം സമർപ്പിക്കാൻ യോഗ്യരായ കമ്പനികൾക്ക് സേവനദാതാക്കൾ, സാങ്കേതികവിദഗ്ദ്ധർ, സിസ്റ്റം ഇന്റഗ്രേറ്റർമാർ, തുടങ്ങിയവർക്ക് അപേക്ഷിക്കാം. ഈ രംഗത്ത് വൈദഗ്ധ്യമുള്ളതും ആവശ്യമായ ലൈസൻസുകളുള്ളതുമായ ഏജൻസികളിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിക്കുന്നതായും LDCL വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും LDCL-ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here