
കവരത്തി: കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫാമിലി സാഹിത്യോത്സവോടെയാണ് പരിപാടികൾക്ക് തുടക്കമായതെന്ന് ഭാരവാഹികൾ അറിയിച്ചു.
എട്ട് ഡിവിഷനുകളിലായി 21 യൂണിറ്റുകളിലെ ആയിരത്തിലധികം വീടുകളിൽ ഫാമിലി സാഹിത്യോത്സവ് നടന്നു. ഓഗസ്റ്റ് ഒന്നിന് യൂണിറ്റ് തല മത്സരങ്ങൾ ആരംഭിച്ചു. ഇതിൽ വിജയിക്കുന്നവർക്കായി സെപ്റ്റംബർ രണ്ടാം വാരം ഡിവിഷൻ തല സാഹിത്യോത്സവ് നടത്തും. ഈ മത്സരങ്ങളിൽ മികച്ച വിജയം നേടുന്നവർക്ക് സെപ്റ്റംബർ അവസാന വാരം ചേത്ലത്ത് ദ്വീപിൽ നടക്കുന്ന സ്റ്റേറ്റ് സാഹിത്യോത്സവിൽ പങ്കെടുക്കാം.
ദേശീയ സാഹിത്യോത്സവ് മത്സരങ്ങൾ ഒക്ടോബർ ആദ്യവാരം ഉത്തർപ്രദേശിലെ ബറേലിയിൽ വെച്ച് നടക്കും. സ്റ്റേറ്റ് സാഹിത്യോത്സവിൽ വിജയികളാകുന്നവർക്ക് ദേശീയ മത്സരങ്ങളിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിക്കാം.
കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, ജനറൽ എന്നീ അഞ്ച് വിഭാഗങ്ങളിലായി നൂറിലധികം മത്സരങ്ങളാണ് സാഹിത്യോത്സവിലുള്ളത്. ആയിരത്തിലധികം വിദ്യാർത്ഥികൾ ഇതിൽ പങ്കാളികളാകുമെന്ന് സംഘാടക സമിതി അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ എസ്എസ്എഫ് ലക്ഷദ്വീപ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ കാരക്കുന്ന്, സാഹിത്യോത്സവ് സമിതി ചെയർമാൻ ഖലീൽ മിസ്ബാഹി, ജോയിന്റ് കൺവീനർമാരായ ജസീർ ബാഖവി, അബ്ദുൽ ഗനി എന്നിവർ പങ്കെടുത്തു.
