
ഡൽഹി: കൽപ്പേനി സ്വദേശി നബിൽ നിഷാൻ കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രി ചിരാഗ് പാസ്വാനുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ നടന്ന ലോക് ജനശക്തി പാർട്ടിയുടെ ദേശീയ യോഗത്തിൽ പങ്കെടുത്ത നബീലിനെ ലക്ഷദ്വീപ് എൽ.ജെ.പി സംസ്ഥാന യൂത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. കവരത്തി സ്വദേശികളായ അംജദ്, റഫീഖ് എംപി എന്നിവരാണ് ലക്ഷദ്വീപ് എൽജെപി ഘടകം സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറിമാർ.

ഓരോ സംസ്ഥാനങ്ങളും നേരിടുന്ന വിഷയങ്ങൾ പാസ്വാൻ പാർലിമെന്റിൽ അവതരിപ്പിക്കുമെന്ന് എൽജെപി സംസ്ഥാന നേതാക്കൾക്ക് ഉറപ്പ് നൽകി. പാർട്ടി സ്ഥാപകൻ പരേതനായ രാംവിലാസ് പാസ്വന്റെ തത്വങ്ങളും ആശയങ്ങളും നിറവേറ്റുകയാണ് പാർട്ടിയുടെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. ഓരോ സംസ്ഥാന കമ്മിറ്റികൾക്കും സ്വതന്ത്ര്യമായി തീരുമാനങ്ങൾ എടുക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ലക്ഷദ്വീപിനെ പ്രതിനിതീകരിച്ച് നബിൽ നിഷാൻ ആശംസാപ്രസംഗം നടത്തിയ യോഗത്തിൽ യൂണിയൻ മിനിസ്റ്റർ ചിരാഗ് പാസ്വാൻ, മറ്റു മുതിർന്ന എംപി മാർ നാഷണൽ പ്രസിഡന്റ് എന്നിവർ സന്നിഹിതരായിരുന്നു.
