
ശ്രീലങ്ക: മിനിക്കോയ് ദ്വീപിൽ നിന്നും മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയി കാണാതായ ഗ്യാലക്സി എന്ന ബോട്ട് ശ്രീലങ്കയിൽ കണ്ടെത്തി. നാല് മത്സ്യബന്ധന തൊഴിലാളികളും സുരക്ഷിതരാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. IND_LD_MO_MY_110 എന്ന നമ്പറിലുള്ള ഗ്യാലക്സി എന്ന പേരിലുള്ള ബോട്ടാണ് കഴിഞ്ഞ മാസം 25-ന് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയി പിന്നീട് തിരിച്ചെത്താതിരുന്നത്. ബാഡാ വില്ലേജിൽ നിന്നുള്ള ഇസ്മാഈൽ ബഡിക്കാഗോത്തി, ഇബ്രാഹിം ബഡമഗുമത്തിഗേ, കുദഹി വില്ലേജിൽ നിന്നുള്ള ഇസ്മാഈൽ മറിയഗേ, ഹസ്സൻ തമ്പുരുഗണ്ടുഗേ എന്നിവരാണ് കാണാതായ ഗ്യാലക്സി ബോട്ടിലുണ്ടായിരുന്നത്. ഇവർ വീഡിയോ കൊളിലൂടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു എന്നാണ് കുടുംബം അറിയിച്ചത്.
ബോട്ട് കാണാതായ ദിവസം ബോട്ടിലുള്ള ഒരു മത്സ്യബന്ധന തൊഴിലാളി അദ്ദേഹത്തിന്റെ വീട്ടിലേക്ക് മൊബൈൽ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. നെറ്റ്‌വർക്ക് മോശമായതിനാൽ സംസാരിക്കാൻ സാധിച്ചില്ല എന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞിരുന്നു. അതിനു ശേഷം ഒരു വിവരവും ലഭ്യമായിട്ടില്ലായിരുന്നു.
