
അമിനി: അമിനി അൽ മദ്രസത്തുസ്സുന്നിയ്യയിൽ 31 വർഷത്തെ അദ്ധ്യാപന സേവനത്തിന് ശേഷം വിരമിക്കുന്ന നല്ലകോയ ഉസ്താദിന് സുന്നിയ്യ മദ്രസ്സാ പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് ആദരം നൽകി. പരിപാടി മദ്രസ സെക്രട്ടറി ബി.സി അഹ്മദ് ഹാജിയുടെ അധ്യക്ഷതയിൽ മദ്രസ സദർ ഉസ്താദ് ഇസ്മയിൽ സഅദി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ശൈക്കോയ ബാഖവി പ്രാർത്ഥനയും, ദുൽഖിഫിലി സഖാഫി സ്വാഗതവും, അശ്റഫ് അമാനി,നസീം ബാഖവി, സയ്യിദ് മുത്തുക്കോയ, ബിസി ഹമീദ് ഹാജി, ഇർഫാൻ സഖാഫി, സുഹൈൽ സഖാഫി സാജിദ് ഇർഫാനി എന്നിവർ ആശംസ പ്രസംഗവും നടത്തി. ഫത്ഹുദ്ധീൻ അശ്റഫി നന്ദി പറഞ്ഞു.
