
കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെ കൊച്ചിയിൽ നിന്നും പുറപ്പെട്ട എം.വി ലക്ഷദ്വിപ് സീ കപ്പലിലെ ക്യാബിനുകളുടെ ദയനീയാവസ്ഥ കാണിക്കുന്ന വീഡിയോ പുറത്ത്. ക്യാബിനിലെ ബെഡുകൾ അഴുകി നശിച്ചതായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വർഷങ്ങളായി ഓടാതെ കെട്ടിക്കിടന്ന കപ്പലിൽ ഈ രൂപത്തിൽ വൃത്തിഹീനമായ ബെഡുകൾ പോലും മാറ്റാതെയാണ് യാത്ര ആരംഭിച്ചത്. കപ്പൽ ടിക്കറ്റ് ചാർജ്ജ് കുത്തനെ കൂട്ടിയിട്ടും യാത്രക്കാർ കിടക്കുന്ന ബെഡുകൾ പോലും മാറ്റാതെയുള്ള ഭരണകൂടത്തിന്റെ നീക്കം ലക്ഷദ്വിപിലെ ജനങ്ങളോട് കാണിക്കുന്ന വെല്ലുവിയാണെന്ന് യാത്രക്കാർ പറഞ്ഞു.
