
ആന്ത്രോത്ത് : ലക്ഷദ്വീപിലെ ഗതാഗത പ്രശ്നങ്ങളും അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവും, ഷിപ്പ് ടിക്കറ്റ് വില വർദ്ധനവിന് എതിരെയും, പാഠ്യപദ്ധതിയിൽ നിന്ന് മഹൽ, അറബി ഭാഷകൾ ഒഴിവാക്കിയതിന് എതിരെയും പ്രതിഷേധം അറിയിച്ചുകൊണ്ട് സി.പി.ഐ(എം) ലക്ഷദ്വിപ് ലോക്കൽ കമ്മിറ്റി ആന്ത്രോത്ത് ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. കപ്പൽ സർവീസുകളുടെ അപര്യാപ്തത മൂലമുണ്ടാകുന്ന യാത്രാ ദുരിതങ്ങളും, അടിയന്തിര ഘട്ടങ്ങളിൽ മെഡിക്കൽ സപ്പോർട്ട് ലഭിക്കാതെയാവുന്നതും
കപ്പലിലെ യാത്ര നിരക്ക് വർധനയും ദ്വീപ് ജനതയെ പ്രതിസന്ധിയിലാക്കുന്നു. കൂടാതെ പുതിയ അധ്യയന വർഷത്തിൽ പാഠ്യപദ്ധതിയിൽ നിന്ന് മഹൽ, അറബി ഭാഷകൾ ഒഴിവാക്കിയതും വിമർശനങ്ങൾക്ക് ഇടയാക്കി. സി.പി.ഐ(എം) ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആന്ത്രോത്തിലെ ഡെപ്യൂട്ടി കളക്ടർ ഓഫീസ് വരെ നടന്ന മാർച്ചിൽ നിരവധി പൊതു ജനങ്ങൾ പങ്കെടുത്തു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഷാഫി ഖുറേഷി മാർച്ച് ഉദ്ഘാടനം ചെയ്തു. ഗോത്രവിഭാഗത്തോടുള്ള മൗലിക അവകാശ ലംഘനം അവസാനിപ്പിക്കണം എന്ന് പ്രസംഗത്തിൽ അദ്ദേഹം കൂട്ടി ചേർത്തു.
