
കവരത്തി: കപ്പലുകളുടെ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചതിനോടൊപ്പം തന്നെ ലക്ഷദ്വിപ് തുറമുഖ വകുപ്പിന് കീഴിൽ സർവ്വീസ് നടത്തുന്ന ഹൈസ്പീഡ് വെസലുകളുടെയും നിരക്കുകൾ കുത്തനെ വർധിപ്പിച്ചു. ഇതോടെ യാത്രക്കാരുടെ പോക്കറ്റ് കാലിയാവും എന്ന് ഉറപ്പാണ്. ആന്ത്രോത്ത്/ കൽപ്പേനി ദ്വീപുകളിൽ നിന്നും കൊച്ചിയിലേക്ക് ₹360 രൂപ ഉണ്ടായിരുന്നത് പുതുക്കിയ നിരക്കുകൾ അനുസരിച്ച് ₹510 രൂപ നൽകേണ്ടി വരും.
ആന്ത്രോത്ത് / ചേത്ത്ലാത്ത്/ കടമം/ അമിനി ദ്വീപുകളിൽ നിന്നും മംഗലാപുരത്തേക്കും ₹510 രൂപ നൽകേണ്ടി വരും. 40 ശതമാനത്തിൽ കൂടുതലാണ് ഈ വർധന. ചരിത്രത്തിലെ ഏറ്റവും വലിയ ടിക്കറ്റ് നിരക്ക് വർധനവാണ് ഇപ്പോൾ വരുത്തിയിരിക്കുന്നത്. ആന്ത്രോത്ത് – കവരത്തി റൂട്ടിൽ നേരത്തെ ഉണ്ടായിരുന്ന ₹320 രൂപക്ക് പകരം പുതിയ നിരക്ക് അനുസരിച്ച് ₹450 രൂപ നൽകേണ്ടി വരും.
