ആന്ത്രോത്ത്: പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി യാത്ര തിരിച്ച ഹാജിമാർക്ക് ആന്ത്രോത്ത് ദ്വീപിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. എം.വി കോറൽസ് കപ്പലിലാണ് ഹാജിമാർ യാത്രയായത്. മിനിക്കോയ് ദ്വീപ് ഒഴികെയുള്ള എല്ലാ ദ്വീപുകളിലെയും ഹാജിമാർ ഒന്നിച്ച് ഇതേ കപ്പലിലാണ് യാത്ര തിരിച്ചത്. ഓട്ടോ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ, ഐ.സി.സി ക്ലബ്, മറ്റു മത സാംസ്ക്കാരിക സംഘടനകൾ, ക്ലബുകൾ തുടങ്ങി ആന്ത്രോത്ത് ദ്വീപിലെ മുഴുവൻ ജനങ്ങളും സംയുക്തമായാണ് ആന്ത്രോത്ത് ദ്വീപിൽ ഹാജിമാർക്ക് നൽകിയ യാത്രയയപ്പ് സംഘടിപ്പിച്ചത്.

ആന്ത്രോത്ത് ഖാളി ഉസ്താദ് ഹംസക്കോയ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഉസ്താദ് സയ്യിദ് ഹുസൈൻ സഖാഫി പാട്ടകൽ സംസാരിച്ചു. ഐ.സി.സി ക്ലബിന്റെ പ്രവർത്തകർ ഹാജിമാരുടെ ലഗ്ഗേജുകൾ വീടുകളിൽ നിന്നും ശേഖരിച്ച് കപ്പലിൽ അവരവരുടെ സീറ്റുകളിൽ എത്തിച്ചു നൽകി. കഴിഞ്ഞ പത്തുവർഷമായി ഐ.സി.സി ക്ലബ്ബാണ് ഹാജിമാരുടെ ലഗ്ഗേജുകൾ കപ്പലിൽ എത്തിച്ചു നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here