
എറണാകുളം: ലക്ഷദ്വിപിലെ സി.പി.ഐ(എം) നേതാക്കൾ പാർട്ടി കേരള സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ, എറണാകുളം ജില്ലാ സെക്രട്ടറി സഖാവ് സതീഷ്, രാജ്യസഭാ അംഗം ഡോ.വി ശിവദാസൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ലക്ഷദ്വീപ് നേരിടുന്ന വിവിധ വിഷയങ്ങളിൽ നേതാക്കളുമായി ചർച്ച നടത്തി. ലക്ഷദ്വീപ് ജനങ്ങൾ വിദ്യാഭ്യാസത്തിനും, ചികിത്സക്കും, കച്ചവടത്തിനും മറ്റുമെല്ലാം ഏറെ ആശ്രയിക്കുന്ന കേരളത്തിൽ ജനങ്ങൾക്ക് ആശ്രയവും ആശ്വാസവും ആയിട്ട് CPIM പാർട്ടിയുടെ ഇടപെടൽ ഉണ്ടാവും എന്ന് ഗോവിന്ദൻ മാസ്റ്റർ ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു. ലക്ഷദ്വീപ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ശാഫി ഖുറൈശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
