ആന്ത്രോത്ത്: ലക്ഷദ്വീപ് ഭരണകൂടം മത്സ്യബന്ധന തൊഴിലാളികളുടെ മാസ് വേലികളും ഷെഡുകളും തകർത്ത സംഭവത്തിലും തിണ്ണകരയിലും ബംഗാരം ദ്വീപിലും ഗുജറാത്തിലെ സ്വകാര്യ കമ്പനി നടത്തുന്ന ഭൂമി കയ്യേറുന്നതിലും ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ളാ സഈദ് തുടരുന്ന മൗനം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് എൻ.സി.പി (എസ്.പി) പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി.

വിവിധ ദ്വീപുകളിൽ എൻ.സി.പി (എസ്.പി) സംസ്ഥാന അധ്യക്ഷൻ അഡ്വ കോയാ അറഫാ മിറാജ്, മറ്റു സംസ്ഥാന നേതാക്കൾ നേതൃത്വം നൽകി. ആന്ത്രോത്ത് ദ്വീപിൽ കോമളം കോയ മുഖ്യ പ്രഭാഷണം നടത്തി. ഭരണകൂടത്തിനെതിരെ സമരം നടത്താൻ എം.പി തയ്യാറായാൽ, അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകാൻ സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പട്ടേലിനൊപ്പം ചേർന്ന് നാടിനെ ഒറ്റുകൊടുക്കാനാണ് എം.പി ശ്രമിക്കുന്നതെങ്കിൽ എൻ.സി.പി (എസ്.പി) തുടർന്നും ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here