കൊച്ചി: സർവ്വേകൾക്ക് ശേഷം എം.വി അറേബ്യൻ സീ കപ്പൽ ഇന്ന് ഓടി തുടങ്ങും. ഇന്ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന കപ്പൽ നാളെ അഗത്തി, കവരത്തി ദ്വീപുകളിലെത്തും. വ്യാഴാഴ്ച രാവിലെ കൽപ്പേനിയിൽ എത്തുന്ന കപ്പൽ വൈകീട്ടോടെ കൊച്ചിയിൽ തിരിച്ചെത്തും. എന്നാൽ കൊച്ചിയിൽ നിന്നുമുള്ള മുഴുവൻ ടിക്കറ്റുകളും അഡ്മിനിസ്ട്രേറ്റഷൻ ആവശ്യങ്ങൾക്കായി ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഉപരാഷ്ട്രപതി ജഗദീപ് ദൻകർ ലക്ഷദ്വീപിലേക്ക് സന്ദർശനം നടത്തുന്നുണ്ട്. ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർക്കും മറ്റുമായാണ് കപ്പൽ ടിക്കറ്റുകൾ ബ്ലോക്ക് ചെയ്തത് എന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here