ആന്ത്രോത്ത്: ആന്ത്രോത്ത് ഐലന്റ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ആദ്യ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ കീരീട ജേതാക്കളായി ക്രിക്കറ്റ് രാജാക്കന്മാരായ ലക്കി സ്റ്റാർ. ഇന്നലെ രാത്രി വളരെയേറെ ഉദ്വേഗ നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ട് നടന്ന ഫൈനൽ മത്സരത്തിൽ ഫ്രണ്ട്സ് എ ടീമിനെ ഒരു റൺസിന് പരാജയപ്പെടുത്തിയാണ് ലക്കി സ്റ്റാർ കിരീട ജേതാക്കളായത്.
ആന്ത്രോത്ത് ഐലന്റ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ആദ്യ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ലക്കി സ്റ്റാർ നിശ്ചിത ആറ് ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് എടുക്കയായിരുന്നു. ലക്കി സ്റ്റാറിന് വേണ്ടി മദനി എ.ബി 10 ബോളിൽ 25 റൺസും, നസീൽ 12 ബോളിൽ 20 റൺസും, സൈനുദ്ദീൻ 06 ബോളിൽ 13 റൺസും എടുത്തു. ഇർഫാൻ എറിഞ്ഞ രണ്ട് ഓവറിൽ 11 റൺസ് നഷ്ടത്തിൽ 2 വിക്കറ്റുകൾ എടുത്തപ്പോൾ സൈനുദ്ദീൻ 19 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഫ്രണ്ട്സ് എ ടീമിന് നിശ്ചിത ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഫ്രണ്ട്സിന് വേണ്ടി ഉബൈദ് 19 ബോളിൽ നിന്നും 36 റൺസും, ഷഫീക്ക് 14 ബോളിൽ നിന്നും 28 റൺസും, ശഹീൻ 03 ബോളിൽ നിന്നും 06 റൺസും സ്വന്തമാക്കി. സാബിക്ക് 20 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ സൈനുദ്ദീൻ 08 റൺസും, നസീൽ 19 റൺസും വഴങ്ങി.
ക്രിക്കറ്റ് രംഗത്ത് എല്ലാ കാലത്തും വ്യക്തമായ ആധിപത്യം ഉറപ്പിച്ചവരാണ് ആന്ത്രോത്ത് ലക്കി സ്റ്റാർ ടീം. ആന്ത്രോത്ത് ഐലന്റ് ക്രിക്കറ്റ് അസോസിയേഷൻ ആദ്യമായി സംഘടിപ്പിച്ച പുതിയ ഫോർമാറ്റായ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിന്റെ കന്നി കിരീടം സ്വന്തമാക്കി ലക്കി സ്റ്റാർ അവരുടെ ക്രിക്കറ്റ് ആധിപത്യം വീണ്ടും നിലനിർത്തിയിരിക്കുകയാണ്.
ലക്കി സ്റ്റാർ
90 കളുടെ മദ്ധ്യത്തിൽ രൂപം കൊണ്ട കൂട്ടായ്മക്ക് ക്രിക്കറ്റ് കൊണ്ട് ചുവരെഴുത്ത് നടത്തി ചരിത്രം രചിച്ചവർ എന്ന മഹിമ കൂടി പേറാനുണ്ട്.
ആന്ത്രോത്ത് ഉജ്റാ പള്ളി പരിസരവും, തങ്ങളറ കേന്ദ്രീകരിച്ചുള്ള ക്രിക്കറ്റ് മൈതാനവും, അതിലൂടെ വളർന്ന ക്രിക്കറ്റർമാരും ആന്ത്രോത്തിൻ്റെ മാത്രമല്ല… കടൽകടന്ന് മറു ദേശത്തിലും പ്രതിഭ തെളിയിക്കുമ്പോൾ നമുക്ക് അഭിമാനം
ട്രോഫികൾ പലതുണ്ട് ലക്കി സ്റ്റാറിൻ്റെ ഷോക്കേസിൽ
എന്നാൽ ആദ്യത്തെ ഫ്ലഡ് ലൈറ്റ് ടൂർണമെൻ്റിൽ തന്നെ ചാമ്പ്യൻമാരായി വറ്റാത്ത ഉറവയുടെ പിൻതുടർച്ച തെളിയിക്കുന്നു ഇവർ.
പലരും കളം ഒഴിഞ്ഞപ്പോൾ ടീമിനെ ഒപ്പം ചേർത്ത് പിടിക്കുന്ന, കളിക്കളത്തിൽ പുതുതലമുറക്ക് കരുത്ത് പകരുന്ന മുസ്ലിം അൽഭുതമായി 40 കളിലും കളത്തിലുണ്ട്.
മുച്ചിനയും, ഹിബത്തും, ഹുസൈനും, റാഷിദും, കാക്കയും, കാത്ത കളിപ്പെരുമ ക്ക് ഇവിടെ ഞങ്ങൾ ഉണ്ട് തുടർന്ന് കാക്കാൻ എന്ന പ്രഖ്യാപനം കൂടിയായിരുന്നു 2025 ലെ ആദ്യ ടൈറ്റിൽ വിജയം. AICA നടത്തിയ വാശിയേറിയ മത്സരത്തിൽ 17 ടീമുകളെ പിൻതള്ളി ലക്കി സ്റ്റാർ ചാമ്പ്യൻമാരായിട്ടുണ്ടങ്കിൽ അതിൽ ലക്കിന് അപ്പുറം കറകളഞ്ഞ ആത്മാർത്ഥതയും, കഠിനാദ്ധ്യാനവും കൂടിയുണ്ട് എന്നത് സാക്ഷ്യം. ആശംസകൾ ടീം ലക്കി സ്റ്റാർ.