കവരത്തി: എൽ.എഫ്.എ ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിന് കവരത്തിയിൽ തുടക്കമായി. മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ശ്രീ.അർജ്ജുൻ മോഹൻ ഐ.എ.എസ് കിക്ക് ഓഫ് ചെയ്തു കൊണ്ട് നിർവഹിച്ചു. തുടർന്ന് ടൂർണമെന്റിന്റെ കപ്പുകൾ പ്രകടിപ്പിച്ചു. എൽ.എഫ്.എ ജനറൽ സെക്രട്ടറി കെ.ഐ നിസാമുദ്ദീൻ സ്വാഗതവും പ്രസിഡന്റ് മുഹമ്മദ് അലി നന്ദിയും പറഞ്ഞു. ആന്ത്രോത്ത്, കവരത്തി, അമിനി, കടമത്ത്, കൽപ്പേനി, കിൽത്താൻ, ചെത്ത്ലത്ത്, അഗത്തി എന്നീ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് 10ന് അവസാനിക്കും.