കവരത്തി: എൻ.എസ്.യു.ഐ കവരത്തി യൂണിറ്റിന്റെ ആവശ്യപ്രകാരം ഇന്ന് കവരത്തി ദ്വീപിൽ നിന്നും മറ്റു ദ്വീപുകളിലേക്ക് പോവുന്ന ഹൈ സ്പീഡ് വെസലുകളിൽ വിദ്യാർത്ഥികൾക്ക് ടിക്കറ്റ് അനുവദിച്ചു. വിവിധ വെസലുകളിലായി 53 ടിക്കറ്റുകളാണ് വിദ്യാർത്ഥികൾക്കായി അനുവദിച്ചത്. മറ്റു ദ്വീപുകളിലേക്ക് പോവാനായി കവരത്തിയിൽ എത്തിയ വിദ്യാർത്ഥികൾ കവരത്തി ദ്വീപിൽ കുടുങ്ങി കിടക്കുന്നതായി കാണിച്ച് എൻ.എസ്.യു.ഐ കവരത്തി യൂണിറ്റ് പോർട്ട് അധികൃതർക്ക് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നാളെ പുറപ്പെടുന്ന വെസലുകളിൽ വിദ്യാർത്ഥികൾക്ക് ടിക്കറ്റ് അനുവദിച്ചത്.
Home Lakshadweep എൻ.എസ്.യു.ഐ ഇടപെടൽ; കവരത്തിയിൽ നിന്നും മറ്റു ദ്വീപുകളിലേക്ക് വിദ്യാർത്ഥികൾക്ക് ടിക്കറ്റ് അനുവദിച്ചു.