മിനിക്കോയ്: ലോക ഭിന്ന ശേഷി ദിനാഘോഷങ്ങളുടെ ഭാഗമായി ലക്ഷദ്വിപ് സോഷ്യൽ വെൽഫെയർ & ട്രിബൽ അഫെസ് വകുപ്പ് ലക്ഷദ്വീപ് ഡിഫ്രന്റിലി അബിൾഡ് വെൽഫെയർ അസോസിയേഷനുമായി സഹകരിച്ച് കൊണ്ട് ദ്വീപിലെ ഭിന്ന ശേഷിയുള്ളവർക്കായി പ്രത്യേക കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
മിനിക്കോയ് ദ്വീപിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി കളക്ടർമാരായ രാഹുൽ രാത്തോട്, എം ഭരണി, സിവിൽ ജഡ്ജ് കെ ചെറിയ കോയ ഉൾപ്പെടുന്നവർ പങ്കെടുത്തു. കേക്ക് മുറിക്കുകയും മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. മിനിക്കോയ് എൽ.ഡി. ഡബ്ല്യൂ.എ പ്രസിഡന്റ് ടി വി ഇബ്രാഹിം, കെ ജി മുഹമ്മദ്, ഇബ്രാഹിം മണിക്ഫാൻ, പിവി മുഹമ്മദ് ഇസ്മായിൽ ഉൾപ്പെടുന്നവരും പരിപാടികളിൽ സംബന്ധിച്ചു.
Video: Abdul Salam KK (Correspondent, DD NEWS)