കവരത്തി: അടുത്ത മാസം എട്ട് മുതൽ പതിനാല് വരെ ടൂറിസം വകുപ്പിന് കീഴിൽ ഒരാഴ്ചത്തെ കരകൗശല വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ആഭരണ നിർമാണം, കുരുത്തോല കരകൗശലം, ത്രഡ് ക്രാഫ്റ്റ്, ഉരു നിർമാണം തുടങ്ങിയ പരിശീലനങ്ങളാണ് വർക്ക്ഷോപ്പിൽ നൽകുന്നത്. വർക്ക്ഷോപ്പിന്റെ ഫീസ് ടൂറിസം വകുപ്പാണ് വഹിക്കുന്നത്. രജിസ്ട്രേഷൻ ഫീസായി ₹100 രൂപ ചെല്ലാൻ അടക്കണം. അഗത്തി ദ്വീപിലാണ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ടൂറിസം വകുപ്പുമായോ അതാത് ദ്വീപുകളിലെ ഡി.സി/ബി.ഡി.ഒ ഓഫീസുകളുമായോ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here