അമിനി: ജവഹർ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബും നെഹ്റു യുവകേന്ദ്ര ലക്ഷദ്വീപും സംയുക്തമായി പ്ലാസ്റ്റിക്ക് ക്ലീനിംങ്ങ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ശുചീകരണ പരിപാടികൾ സ്ഥലത്തെ പഞ്ചായത്ത് എക്സികുട്ടിവ് ഓഫിസർ ശ്രി. പി.എ ഹമീദ് ഉത്ഘാടനം നിർവഹിച്ചു. ശുചീകരണ പരിപാടിക്ക് ക്ലബിന്റെ ഉപദ്ദേശക സമിതി ചെയർമാൻ ശ്രി. കെ.കെ. ഖാലിദ് സാറിന്റെ നേതൃത്വത്തിൽ ക്ലബിലെ സജീവ പ്രവർത്തകരായ മെമ്പർമാർക്കൊപ്പം ബീച്ച് ഫുഡ്ബാൾ ടൂർണ്ണമെറ്റിൽ അമിനി ദ്വീപിനെ പ്രതിനിധികരിക്കുന്ന കായിക താരങ്ങളും അമിനി പഞ്ചായത്തിന് താഴെ വർക്ക് ചെയ്യുന്ന കർമ്മചാരി പ്രവർത്തകരും കൂടി പങ്കാളികളായി.