കവരത്തി: വേദനസംഹാരിയായും അനസ്തീസിയക്ക് ഉപയോഗിക്കുന്ന മരുന്നുമായി യുവാവിനെ ലക്ഷദ്വീപ് കവരത്തി പോലീസ് അറസ്റ്റ് ചെയ്തു. മരുന്നുകൾ വാണിജ്യ അടിസ്ഥാനത്തിൽ കൈവശം വെച്ചതിന് നാർക്കോട്ടിക്സ് ഡ്രസ്സ് നിയമപ്രകാരമാണ് അറസ്റ്റ്. ആദ്യമായാണ് ലക്ഷദ്വീപ് പോലീസ് ഈ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നത്. കവരത്തിയിൽ താമസിക്കുന്ന കല്പേനി ദ്വീപ് നിവാസിയായ സി.കെ മുഹമ്മദ് തഹസ്സിമിനെയാണ് പിടികൂടിയത്. ഇയാൾ അനസ്തീസിയ ടെക്നീഷ്യൻ ആണ്. കവരത്തി എസ്.എച്ച്.ഒ അലി അക്ബർ സി.ഐ, പോലീസ് ഉദ്യോഗസ്ഥരായ ആബിദ്, സഈദ് അലി എം.പി, അബ്ദുൽ സത്താർ കെ.പി, നൗഷാദ്, ഹമീദ് അലി, റിയാസ് ഖാൻ, സവാദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മാരകമായ ഈ മരുന്നുകൾ ഇദ്ദേഹത്തിന്റെ താമസ സ്ഥലത്ത് നിന്നും കണ്ടെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here