കോഴിക്കോട്: ലക്ഷദ്വീപ് എംപിയും ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായ ഹംദുള്ള സഈദിന് കോഴിക്കോട് ലക്ഷദ്വീപ് പൗരാവലി സ്വീകരണം നൽകി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എൻ ജയന്ത് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
കോഴിക്കോടുമായി ലക്ഷദ്വീപ് ജനങ്ങൾക്കുള്ള പരമ്പരാഗത ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള നടപടികളും സഹകരണവും തൻറെ ഭാഗത്തുനിന്നും എക്കാലവും ഉണ്ടാവുമെന്നും ബേപ്പൂർ തുറമുഖത്തിന്റെ വികസനത്തിന് കോഴിക്കോട് എംപിയുമായി ചേർന്ന് എല്ലാവിധ പ്രയത്നങ്ങളും നടത്തുമെന്നും മറുപടി പ്രസംഗത്തിൽ ലക്ഷദ്വീപ് എംപി ഹംദുള്ള സഈദ് പറഞ്ഞു.
ബേപ്പൂർ തുറമുഖത്തിലുള്ള ലക്ഷദ്വീപ് മാർക്കറ്റിംഗ് ഫെഡറേഷൻ ഹാളിൽ നടന്ന സ്വീകരണ ചടങ്ങിൽ കേരളത്തിൽ ഉന്നത പഠനത്തിനായി എത്തിയ ലക്ഷദ്വീപ് വിദ്യാർത്ഥികളും മലബാർ ഭാഗങ്ങളിൽ താമസിക്കുന്ന ദ്വീപ് നിവസികളും പങ്കെടുത്തു.
സ്വീകരണത്തിനു ശേഷം ബേപ്പൂർ തുറമുഖത്തിൽ എത്തി തുറമുഖത്തിലെ സൗകര്യങ്ങളും ചരക്ക് കപ്പിലകളുടെ അറ്റകുറ്റപ്പണികളുടെ പുരോഗതിയും എംപി ഉദ്യോഗസ്ഥരോടൊപ്പം പരിശോധിച്ചു. ലക്ഷദ്വീപ് മാർക്കറ്റിംഗ് ഫെഡറേഷൻ ജീവനക്കാരുമായും മറ്റ് കയറ്റിറക്ക്ത്തൊഴിലാളികളുമായും പ്രത്യേക കൂടിക്കാഴ്ചയും നടത്തി.
ബേപ്പൂർ ലക്ഷദ്വീപ് കോൺഗ്രസ് പ്രസിഡൻറ് അമീർ തുഫെൽ അധ്യക്ഷത വഹിച്ചു.ആശംസകൾ അർപ്പിച്ച് രാജീവൻ,ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട്, എം ഐ മുഹമ്മദ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, കേ.എം. അഭിജിത്ത്, മുൻ കെഎസ്‌യു പ്രസിഡണ്ട്, എം അലി അക്ബർ, പ്രസിഡണ്ട് ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് , കെ സി അബൂ മുൻ ഡീ.സി.സി പ്രസിഡന്റ് , എം കെ കോയ ജനറൽ സെക്രട്ടറി ലക്ഷദ്വീപ് കോൺഗ്രസ്, അഹമ്മദ് കോയ ജനറൽ സെക്രട്ടറി ലക്ഷദ്വീപ് കോൺഗ്രസ്, അജാസ് അക്ബർ എൻ എസ് യു ഐ സംസ്ഥാന പ്രസിഡണ്ട് ലക്ഷദ്വീപ്, എൻ എസ് യു ഐ നോർത്ത് പ്രസിഡണ്ട് അബ്ദുല്ല അമീർ സ്വാഗതവും നസീബ് എം ഐ സംസ്ഥാന കോഡിനേറ്റർ നന്ദിയും രേഖപ്പെടുത്തി.