കവരത്തി: സ്വകാര്യ ആവശ്യത്തിനല്ലാതെ കപ്പൽ ടിക്കറ്റുകൾ കൂട്ടത്തോടെ എടുത്ത് മറിച്ചു വിൽക്കുന്നത് തടയാൻ പുതിയ നിയന്ത്രണങ്ങളുമായി തുറമുഖ വകുപ്പ്. ഒരാൾക്ക് ഒരു ദിവസം പരമാവധി 4 ടിക്കറ്റുകൾ മാത്രമേ ഇനി മുതൽ എടുക്കാൻ സാധിക്കുകയുള്ളൂ. ഒരു മാസത്തിൽ പരമാവധി 12 ടിക്കറ്റും, ഒരു വർഷത്തിൽ പരമാവധി 30 ടിക്കറ്റും എടുക്കാൻ സാധക്കും. ചില ആളുകൾ ടിക്കറ്റുകൾ കൂട്ടത്തോടെ എടുത്ത് വ്യാപകമായി മറിച്ചു വിൽക്കുന്നത് മൂലമാണ് സാധാരണക്കാരായ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാതെ വരുന്നത്. പുതിയ നിയന്ത്രണങ്ങൾ വഴി കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പന ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാലും സോഫ്റ്റ്‌വെയർ നന്നാക്കാനുള്ള പണി ചെയ്യില്ല അല്ലേ