ഡൽഹി: ഇന്ത്യക്കാർക്ക് 2025ലെ ഹജ്ജ് തീർത്ഥാടനത്തിന് സൗദി അറേബ്യ 1,75,025 പേരുടെ ക്വോട്ട അനുവദിച്ചു.ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷകൾ സ്വീകരിക്കുന്നതിന് തുടക്കമിട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചതാണിത്.എല്ലാ തീർഥാടകരുടെയും മെഡിക്കൽ ചരിത്രവും നിലവിലെ ശാരീരിക അവസ്ഥയും വിലയിരുത്തും . 65 വയസ്സിനു മുകളിലുള്ള അപേക്ഷകർക്ക് സഹായിയെ നിർബന്ധമാക്കി.പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷ സ്വീകരിക്കുക. https://hajcommittee.gov.in/, https://keralahajcommittee.org/ എന്നീ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാനാകും. ‘Hajsuvidha’ എന്ന ആപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാൻ സൗകര്യമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here