
കൽപ്പേനി: പെട്രോൾ, ഡീസൽ ക്ഷാമം ഉടൻ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് കൽപ്പേനി ദ്വീപിലെ ഓട്ടോ തൊഴിലാളികൾ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറെ നേരിൽ കണ്ട് പരാതി നൽകി. പരാതി സ്വീകരിച്ച ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ, അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു.
