കവരത്തി: ലക്ഷദ്വീപിലെ അഗത്തി ദ്വീപിനോട് ചേർന്ന് കിടക്കുന്ന കൽപ്പിട്ടി ദ്വീപ് പൂർണ്ണമായി ഏറ്റെടുക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് ലക്ഷദ്വീപ് ജില്ലാ കളക്ടർ. പശ്ചാത്തല സൗകര്യ വികസനത്തിനാണ് ഭൂമി ഏറ്റെടുക്കുന്നത്. ആകെ 71,920 ചതുരശ്ര മീറ്റർ ഭൂമിയാണ് ഇവിടെ പണ്ടാരം ഭൂമിയായി ലക്ഷദ്വീപ് ഭരണകൂടം കണക്കാക്കുന്നത്. അഗത്തി ദ്വീപ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഈ പണ്ടാരം ഭൂമി മുഴുവനും സർക്കാരിലേക്ക് പിടിച്ചെടുക്കാനുള്ള നടപടികൾ ആരംഭിക്കാൻ അഗത്തി ദ്വീപ് ഡെപ്യൂട്ടി കളക്ടറോട് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

ഡോപ്ലർ വെരി ഹൈ ഫ്രീക്വൻസി ഓമ്നി-ഡയരക്ഷണൽ റേഡിയോ (ഡി.വി.ഒ.ആർ) സ്റ്റേഷനും അനുബന്ധ പശ്ചാത്തല സൗകര്യങ്ങളും കൽപ്പിട്ടി ദ്വീപിൽ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൽപ്പിട്ടി ദ്വീപിലെ പണ്ടാരം ഭൂമികൾ ഈ മാസം 12 മുതൽ അഗത്തി ഡെപ്യൂട്ടി കളക്ടറുടെ അധീനതയിലാണെന്നും ഈ ഭൂമിയിലെ വസ്തു വകകളുടെ നഷ്ടപരിഹാരത്തിനായി അഗത്തി ഡെപ്യൂട്ടി കളക്ടർക്ക് അപേക്ഷകൾ സമർപ്പിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. അടുത്ത മാസം 15-ന് മുൻപായി നഷ്ടപരിഹാരം പൂർണ്ണമായി നൽകി നടപടികൾ പൂർത്തിയാക്കാനാണ് നിർദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here