കൊച്ചി: ദേശീയ, അന്തർദേശീയ പുരസ്കാരങ്ങളുടെ നിറവിൽ ആന്ത്രോത്ത് ദ്വീപ് സ്വദേശി എസ്.എം അൽത്താഫ് സംവിധാനം ചെയ്ത കടലോളം ഹൃസ്വ ചിത്രം. നരേന്ദ്ര പ്രസാദ് അന്താരാഷ്ട്ര ഷോർട്ട് ഫിലിം അവാർഡിൽ രണ്ടാമത്തെ മികച്ച കഥ, സംവിധാനമായി തിരഞ്ഞെടുത്തത് കടലോളം ആയിരുന്നു. കൂടാതെ, 2024 റെഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരവും കടലോളം സ്വന്തമാക്കി. എം.എസ്.വി.എഫ് മികച്ച രണ്ടാമത്തെ മ്യൂസിക്കൽ ആൽബമായും കടലോളം തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത മലയാള സിനിമാ സംവിധായകന്റെ ഓർമ്മക്കായി നൽകി വരുന്ന ഭരതൻ സ്മാരക ഷോർട്ട് ഫിലിം അവാർഡിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം കൂടി കടലോളം സ്വന്തമാക്കിയിരിക്കുകയാണ്.

ഒപ്പം നടന്നവർക്കും, കൂടെ നിന്നവർക്കും, പിന്തുണച്ചവർക്കും, ചേർത്ത് നിർത്തിയവർക്കും, അഭിനേതാക്കൾക്കും, ജൂറി അംഗങ്ങൾക്കും, നിർമ്മാതാക്കൾക്കുമെല്ലാം നന്ദി അറിയിക്കുന്നതായി കടലോളം സംവിധായകൻ എസ്.എം അൽത്താഫ് പറഞ്ഞു. താങ്ങും തണലുമായി സിനിമാ സ്വപ്നങ്ങളുടെ ഭാഗമായിരുന്ന എല്ലാവരോടുമുള്ള കടപ്പാട് ഏന്നുമുണ്ടാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here