കൊച്ചി: പണ്ടാരം ഭൂമി ലക്ഷദ്വീപുകാരുടേതാണെന്നും, പണ്ടാര ഭൂമി ഗവർമെൻറ് ആവശ്യത്തിന് ഏറ്റെടുക്കുമ്പോൾ ഭൂഉടമകൾക്ക് മതിയായ നഷ്ട പരിഹാരം നൽകണമെന്നും നിർദ്ദേശിച്ചുകൊണ്ടുള്ള 1975 ലെ കേന്ദ്രസർക്കാർ ഉത്തരവ് 2023 ൽ കേന്ദ്ര സർക്കാർ പിൻവലിച്ച നടപടിക്കും താൽക്കാലിക സ്റ്റേ.

വിവാദമായ പണ്ടാരം ലാൻ്റ് വിഷയത്തിൽ, പണ്ടാരം ലാൻ്റ് ദ്വീപുകാരുടേതാണെന്നും അതിന് കോമ്പൻസേഷൻ നൽകണം എന്നുമുള്ള കേന്ദ്ര സർക്കാർ നിർദ്ദേശം (No. U- 14011/47/74-ML. Ministry of home affairs dtd.13. Aug 1975) പിൻവലിച്ച തീരുമാനത്തിനും (No .U11024/1/2019 – UTL .Ministry of home affairs ,dtd.20th Dec .2023. ) പണ്ടാരം ലാൻ്റ് സർക്കാറിൻ്റേതാണെന്നും അത് സർക്കാർ തിരിച്ചുപിടിക്കുമെന്നും ആ ഭൂമിയിലുള്ള വീട് തെങ്ങ് മറ്റ് വസ്തുക്കൾ എന്നിവയുടെ കണക്കെടുപ്പ് നടത്താൻ 10 ദിവസത്തിനുള്ളിൽ ഭൂവുടമകൾ അവരുടെ രേഖകൾ അധികാരികളുടെ മുന്നിൽ ഹാജരാക്കണമെന്നുമുള്ള ജില്ലാ കലക്ടറുടെ ഓർഡറും (F. No.34 /42/2024-LR .Dtd.27 -06-2024) സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.ടി.അൻവർ സാദത്ത് ,അഡ്വ.സൈബി ജോസ് കിടങ്ങൂർ, അഡ്വ. മുഹമ്മദ് സാലിഹ് പി.എം എന്നിവർ മുഖേന നൽകിയ റിട്ട് ഹർജിയിലാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. കലക്ടറുടെ ഉത്തരവ് മൂന്ന് മാസത്തേക്കും.കേന്ദ്ര സർക്കാർ ഉത്തരവ് താൽക്കാലികമായിട്ടും ആണ് മരവിപ്പിച്ചിരിക്കുന്നത്.

2014 ഫെബ്രുവരി 26 ന് പരാതിക്കാരനായ സി.ടി.അൻവർ സാദത്തും ഭാര്യയും കവരത്തിയിലെ അരേനക്കാട തങ്ങ കോയയിൽ നിന്ന് 140 സ്ക്വയർ മീറ്റർലാൻ്റ് വില കൊടുത്ത് വാങ്ങുകയുണ്ടായി.അരേനക്കാട ആറ്റക്കോയയിൽ നിന്ന് ഇൻ ഹെറിറ്റഡ് ആയി തങ്ങ കോയക്കും മറ്റ് കുടുംബാംഗങ്ങൾക്കും ലഭിച്ചതാണ് ഈ ലാൻറ്. ഇത് പണ്ടാരം ലാൻറിൽ പെടുന്നതുമാണ്.ഈ വില്പനാധാരം രജിസ്റ്റർ ചെയ്യുകയും ഓണർഷിപ്പ് ,ഡൈവെർഷൻ എന്നിവ നേടുകയും ചെയ്തിട്ടുണ്ട്.

ഈ ഭൂമിയിൽ ഒരു വീട് നിർമ്മിച്ച് താമസ്ഥിച്ച് വരുന്നതിനിടയിലാണ് കേന്ദ്ര സർക്കാറിൻ്റെ ക്ലാരിഫിക്കേഷൻ വരുന്നത്. അതിനു പിന്നാലെയാണ് കലക്ടറുടെ പുതിയ ഉത്തരവും ഉണ്ടാകുന്നത്.ഈ സാഹചര്യത്തിലാണ് അൻവർ സാദത്ത് ബഹു.കേരള ഹൈക്കോടതിയെ സമീപിക്കുന്നത്.

പണ്ടാരം ലാൻറ് ദ്വീപ്ക്കാരുടേതാണെന്നും അതിന് കോമ്പൻസേഷൻ നൽകേണ്ടതാണെന്നും ഉള്ള നിർദ്ദേശം പിൻവലിച്ച നടപടി മരവിപ്പിച്ച സ്ഥിതിക്ക് പണ്ടാരം ഭൂമിയുമായി ബന്ധപ്പെട്ട മറ്റ് കേസുകൾക്കും ഇത് അനുകൂലമായി ഭവിക്കും എന്നാണ് ഈ കേസിൽ ഹാജരായ അഭിഭാഷകർ അഭിപ്രായപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here