അമിനി: എം.പിയായി സത്യപ്രതിജ്ഞ ചെയ്ത് ദ്വീപിലെത്തിയ ആദ്യ ദിവസം തന്നെ ലക്ഷദ്വീപ് അഡ്മിനിസ്ട്രെറ്റർ ഘോടാ പട്ടേലിനെ കണ്ട് ജനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും ബോധ്യപ്പെടുത്തിയ ഹംദുള്ളാ സഈദിനെ വ്യക്തിഹത്യ നടത്തി വേട്ടയാടാൻ അനുവദിക്കുകയില്ലെന്ന് അമിനി യൂത്ത് കോൺഗ്രസ്‌ നേതാക്കൾ.

ഇലക്ഷനിൽ നേരിട്ട തോൽവിയുടെ നാണം മറച്ചുപിടിക്കാനുള്ള എൻ.സി.പി (S) ന്റെ ശ്രമം ലക്ഷദ്വീപ് ജനങ്ങൾ തള്ളിക്കളയുമെന്നും പത്ത് വർഷം ബിജെപിയോടും പട്ടേലിനോടും കാണിച്ച മൃദുസമീപനത്തിന് ദ്വീപ് ജനങ്ങൾ നൽകിയ ശിക്ഷയാണ് തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയമെന്ന് മനസ്സിലാക്കാൻ NCP(S) പ്രവർത്തകർ തയ്യാറാകണമെന്നും അവർ പറഞ്ഞു.

ലക്ഷദ്വീപ് എം.പിയുടെ ധീരമായ ചുവടുവെപ്പുകൾക്ക് ഐക്യദാർഡ്യമറിയിച്ചുകൊണ്ട് അമിനി യൂത്ത് കോൺഗ്രസ്‌ നടത്തിയ സായാഹ്‌ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ്‌ നേതാക്കൾ.

പി.പി സെയ്ദ് മുഹമ്മദ്‌ കോയ, പി.കെ അബ്ദുസ്സലാം, ആച്ചാമ്മാട നല്ലകോയ, എൻ.ബർകത്തുള്ള, സാദിക്ക് അലി സി.എച്ച്.പി, തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഹംദുള്ള പടിപ്പുര സ്വാഗതവും ജനറൽ സെക്രട്ടറി ഷെഖ് അബ്ദുറഹ്മാൻ നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here