കവരത്തി: പണ്ടാരം ഭൂമി വിഷയത്തിൽ ഒരടി പിന്നോട്ടില്ല എന്ന് ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ളാ സഈദ്. പണ്ടാരം ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അദ്ദേഹം പൂർണ്ണ പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ട്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. നടപടികൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടറുടെ ഉത്തരവ് നിലനിൽക്കുന്നതിനാൽ ഈ വിഷയത്തിൽ പരിചയമുള്ള അഭിഭാഷകർ മുഖാന്തിരം ഹൈക്കോടതിയെ സമീപിക്കും. പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കുകയും പ്രശ്ന പരിഹാരത്തിനായി നിരന്തരം ഇടപെടുകയും ചെയ്യുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഹംദുള്ളാ സഈദ് അറിയിച്ചു. ഈ വിഷയത്തിൽ ലക്ഷദ്വീപ് ഭരണകൂടം ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോവുകയാണെങ്കിൽ അതിനെ മുന്നിൽ നിന്ന് തന്നെ എതിർക്കും എന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here