
കവരത്തി: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ എതിർവശത്ത് കാനറാ ഡിജിറ്റൽ ബാങ്കിന്റെ മുൻവശത്തുമായി നിലനിന്നിരുന്ന മരം കാറ്റില്‍ കടപുഴകി വീഴുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. റോഡിലൂടെ ഇരു ഭാഗത്തേക്കുമായി സൈക്കിളിൽ പോവുന്ന മൂന്ന് പേരെ ദൃശ്യങ്ങളിൽ കാണാം. ഇവർ പോയതിന് തൊട്ടു പിന്നാലെയാണ് മരം കടപുഴകി വീണത്. ഭാഗ്യത്തിനാണ് സൈക്കിൾ യാത്രക്കാർ രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 09.40 ഒടെയാണ് മരം കടപുഴകി വീണത്.
