എറണാകുളം: 2021ൽ ലക്ഷദ്വീപ് ജനതക്ക് വേണ്ടി പ്രതിഷേധിച്ചതിന് കേരള സർക്കാർ എടുത്ത കേസിൽ നിയുക്ത മലപ്പുറം എം.പി ഇ.ടി മുഹമ്മദ് ബഷീർ ഇന്നലെ എറണാകുളം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി.

കേന്ദ്രസർക്കാറും അവരുടെ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലും ചേർന്ന് ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ പ്രതിഷേധിച്ചാണ് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുമ്പിൽ യു.ഡി.എഫ് എംപിമാർ സമരം ചെയ്തത്. ആ പ്രതിഷേധത്തിൽ കേരള സർക്കാർ എടുത്ത കേസിലാണ് ഇന്നലെ അദ്ദേഹം ഹാജരായത്.

ഇന്നലത്തെ കോടതി നടപടികൾക്ക് ശേഷം പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിനായി കൊച്ചിയിൽ നിന്ന് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here