കൊച്ചി: കടൽ പായലിൽ നിന്ന് രുചിയും പോഷകഗുണവും ഉള്ള പാസ്തയും ന്യൂഡിൽസും തയ്യാറാക്കാം. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ. കടൽ പാറകളിൽ സമൃദ്ധമായി കാണപ്പെടുന്ന പച്ച നിറമുള്ള കടൽ പായൽ ശേഖരിച്ചാണ് ഗവേഷകർ ഇത് തയ്യാറാക്കിയത്. കുഫോസിലെ ഫിഷ് പ്രോസസിംഗ് ടെക്നോളജി വിഭാഗം മേധാവി രാധികാ രാജശ്രീയും റിസർച്ചർ രൂപ രാജനും ആണ് കണ്ടുപിടുത്തത്തിന് പിന്നിൽ. 13% വരെ പ്രോട്ടീൻ അടങ്ങിയിട്ടുള്ള വിഭവങ്ങളാണ് നിർമ്മിച്ചത്. കടൽത്തീരങ്ങളിൽ നിന്ന് കടൽ പായൽ ശേഖരിച്ച് ലാബിൽ കഴുകി വൃത്തിയാക്കി പേസ്റ്റ് രൂപത്തിലാക്കി ചെറിയ അളവിൽ റവയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിശ്രിതം എക്സ്ക്ലൂഡറിലൂടെ കടത്തിവിട്ടാണ് പാസ്തയും ന്യൂഡിൽസും ഒക്കെ ആക്കുന്നത്. ഇത് വായു കടക്കാതെ അടച്ചു സൂക്ഷിച്ചാൽ രണ്ടുവർഷം വരെ കേടാകാതെ ഇരിക്കും. കടൽപ്പായലിൽ അമിനോ ആസിഡുകൾ, പൊട്ടാസ്യം, വൈറ്റമിൻ ബി 12 എന്നിവ അടങ്ങിയിട്ടുണ്ട്. ലക്ഷദ്വീപിന്റെ കടൽത്തീരങ്ങളിൽ കടൽ പായൽ സുലഭമാണ്. പുതിയ കണ്ടുപിടുത്തം ലക്ഷദ്വീപ് ജനതയ്ക്ക് ഒരു വരുമാന മാർഗം കൂടി നൽകിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here