കുന്നത്തേരി: ഖുത്ത്ബുൽ വുജൂദ് ശൈഖ് ശിഹാബുദ്ദീൻ കെ.പി കോയ തങ്ങളുടെ (ഖ) ഒമ്പതാമത് ഉറൂസ് മുബാറകിന് കൊടിയേറി. മദ്റസാ നൂറുൽ ഇർഫാൻ അറബിക് കോളേജ് ജനറൽ സെക്രട്ടറി കെ.പി സയ്യിദ് ഫളൽ തങ്ങളാണ് പതാക ഉയർത്തിയത്. തുടർന്ന് നടന്ന മതവിജ്ഞാന സദസ്സ് സയ്യിദ് അബൂസഈദ് മുബാറക് തങ്ങൾ ഇർഫാനി ഉദ്ഘാടനം ചെയ്തു. കെ.പി സയ്യിദ് നിസാർ തങ്ങൾ ഇർഫാനി പ്രഭാഷണം നടത്തി. ഇന്ന് രാത്രി ഇഷാ നിസ്കാരാനന്തരം കെ.പി സയ്യിദ് അഹ്മദ് കബീർ ഇർഫാനിയും, നാളെ എം.പി ഹസ്സൻ ഇർഫാനി എടക്കുളവും വിഷയാവതരണം നടത്തി സംസാരിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് നടക്കുന്ന മൗലിദ് മജ്‌ലിസോടെ ഉറൂസിന് സമാപനമാകും.

LEAVE A REPLY

Please enter your comment!
Please enter your name here