ആന്ത്രോത്ത്: തിരഞ്ഞെടുപ്പിൽ എൻ.സി.പി (എസ്) സ്ഥാനാർഥി മുഹമ്മദ് ഫൈസലിനെ പിന്തുണക്കാനുള്ള പാർട്ടി തീരുമാനം നേരത്തെ തന്നെ അറിയിച്ചതാണ്. ആ തീരുമാനം പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി അംഗീകരിച്ചതുമാണ്. എന്നാൽ പാർട്ടി അനുഭാവികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ വലതുപക്ഷവും ചില മാധ്യമങ്ങളും ചേർന്ന് നടത്തുന്ന കുപ്രചരണങ്ങളിൽ വഞ്ചിതരാവരുത് എന്നും സി.പി.ഐ (എം) ലക്ഷദ്വീപ് ലോക്കൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ശാഫി ഖുറൈശി പറഞ്ഞു.

സി പി എം ലക്ഷദ്വീപ് ലോക്കൽ കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന.

 

ഇന്ത്യ പൊതു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. മത വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ, മത നിരപേക്ഷ മനസ്സോടെയാണ് സി പി എം എല്ലാ തെരഞ്ഞെടുപ്പിനെയും നേരിടാറുള്ളത്. നമ്മുടെ രാജ്യം നിലനിൽക്കേണ്ടത് നമ്മുടെ ആവശ്യമാണ്. അതിന്റെ ഭാഗമായി കൃത്യമായ നിലപാട് ഓരോ പാർലിമെന്റ് മണ്ഡലങ്ങളിലും പാർട്ടിക്കുണ്ട്. 

 

അതിന്റെ ഭാഗമായി ലക്ഷദ്വീപിൽ നിലവിലെ എം പി യും, എൻ സി പി എസ് സ്ഥാനാർത്ഥിയുമായ പി പി മുഹമ്മദ് ഫൈസലിന് പിന്തുണ അറിയിച്ചിട്ടുള്ളതാണ്. ഓരോ പാർട്ടി പ്രവർത്തകരും ആ തീരുമാനം അംഗീകരിക്കുന്നവരും, പാർട്ടി തീരുമാനം അനുസരിച്ച് പ്രവർത്തിക്കുന്നവരുമാണ്. 

 

പാർട്ടിയുടെ നിലപാട് കൃത്യവും വ്യക്തവുമാണ്. അതിനെതിരിൽ, പാർട്ടി പ്രവർത്തകർ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പലരും നടക്കുന്ന പ്രചരണങ്ങളിലും, വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തിൽ നടക്കുന്ന ‘കുളം കലക്കി മീൻ പിടിക്കൽ’ നടപടികളിലും, കുപ്രചരണങ്ങളിലും പാർട്ടി മെമ്പർമാരും പ്രവർത്തകരും അനുഭാവികളും വഞ്ചിതരാവരുതെന്ന് അഭ്യർത്ഥിക്കുന്നു.

 

മുഹമ്മദ്‌ ശാഫി ഖുറൈശി
സെക്രട്ടറി
സി പി എം ലക്ഷദ്വീപ് ലോക്കൽ കമ്മിറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here