ആയോധനകലയിൽ ഡോക്ടറേറ്റ് ലഭിക്കുന്ന ആദ്യ ലക്ഷദ്വീപുകാരൻ കൂടിയാണ് കവരത്തി സ്വദേശി തസ്‌ലീമുദീൻ

കവരത്തി: ലക്ഷദ്വീപിലെ കവരത്തിയിൽ സൈനുൽ ആബിദ് ഹമീദാബി ദമ്പതികളുടെ മകനാണ് തസ്ലീമുദീൻ. വർഷങ്ങൾക്ക് മുമ്പ്, മർച്ചൻ്റ് നേവിയിൽ ജോലി ചെയ്ത അദ്ദേഹം ആ ജോലി ഉപേക്ഷിച്ച് ആയോധനകല എന്ന തൻ്റെ സ്വപ്നം പിന്തുടരുകയും സ്വന്തം കഴിവുകളിൽ വിശ്വസിച്ച് ആ വലിയ തീരുമാനമെടുത്ത് മുന്നോട്ട് പോവുകയും ചെയ്തു. പിന്നീട് തൻ്റെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് ലോക റെക്കോർഡ് എന്ന അസാധാരണ നേട്ടം കൈവരിക്കുകയും ചെയ്തു. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ ലക്ഷദ്വീപിലെ ആദ്യ വ്യക്തിയും അദ്ദേഹമായിരുന്നു.

Advertisement

ഇന്ന്, ഏഷ്യൻ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റി അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചിരിക്കുകയാണ്. 30 സെക്കൻഡിനുള്ളിൽ 5 കിലോ ഭാരവുമായി പരമാവധി നക്കിൾ പുഷ്-അപ്പുകൾ. (1) വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ്. (2) ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്. (3) ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്. (4) കലാം വേൾഡ് റെക്കോർഡ്. (5) ഇൻഫ്ലുവൻസർ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്. ഐഎംഎ അക്കാദമിയിലെ ഇന്ത്യൻ ആയോധനകലയിൽ എട്ടാം ഡിഗ്രി ബ്ലാക്ക് ബെൽറ്റ്. സർട്ടിഫൈഡ് പേഴ്സണൽ ഫിറ്റ്നസ് ട്രൈനെർ & ന്യൂട്രിഷനിസ്റ്റ്, പ്രോപവർ ഫിറ്റ്നസ് അക്കാദമി. തായ് ബോക്‌സിംഗിൽ അംഗീകൃത പരിശീലകൻ (KSMA). കേരള സ്റ്റേറ്റ് മുഅയ്തായ് അസോസിയേഷൻ. സർട്ടിഫൈഡ് KAI റഫറി. ഷിറ്റോ-റിയു കരാട്ടെയിൽ (SSKF) ഷോബുകായ് ഷിറ്റോ-റിയു കരാട്ടെ ഫെഡറേഷനിൽ SHO ഡാൻ ബ്ലാക്ക് ബെൽറ്റ് എന്നീ നേട്ടങ്ങൾ കരസ്ഥമാക്കിയ തസ്ലീമുദ്ധീൻ വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും മാർഷ്യൽ ആർട്സിലും ആരോഗ്യ സംരക്ഷണത്തിലുമായി ട്രൈനിംഗ് നൽകി വരുന്നുണ്ട്.

ആയോധന കലകളിൽ ദേശീയ, അന്തർദേശീയ തലങ്ങളിൽ അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരങ്ങൾ പരിഗണിച്ചാണ് ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ സർവകലാശാലകളിൽ ഒന്നായ ഏഷ്യൻ ഇന്റർനാഷണൽ സർവകലാശാല ഡോക്ടറേറ്റ് നൽകി അദ്ദേഹത്തെ ആദരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here