കവരത്തി: തപാൽ വകുപ്പ് ലക്ഷദ്വീപ് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി സുര്യഘർ മുഫ്‌ത് ബിജിലി യോജന രജിസ്ട്രേഷൻ കവരത്തി, അഗത്തി, അമേനി, ആന്ത്രോത്ത്, കിൽത്താൻ, കൽപേനി, ചെത്ലാത്, മിനിക്കോയ്, ബിത്ര, കടമത്ത് എന്നീ പോസ്റ്റോഫീസ്കളിൽ നടന്നുവരികയാണ്. പുരപ്പുറത്ത് സോളാർ പാനൽ സ്ഥാപിക്കുന്നതിന് സബ്സിഡി നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണിത്. സോളാർ പാനലുകൾ സ്ഥാപിക്കാൻ പാകത്തിലുള്ള കോൺക്രീറ്റ് മേൽകൂരയുള്ളവർക്ക് സ്കീമിൽ ഭാഗമാകുന്നതിലൂടെ സോളാർ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിന് സബ്സിഡി ലഭിക്കും.

കേന്ദ്ര സർക്കാരിൻ്റെ പദ്ധതി പ്രകാരം ഒരു കിലോവാട്ട് പാനൽ സ്ഥാപിക്കാൻ 30000/- രൂപ വരെ സബ്സിഡി ലഭിക്കും. രണ്ട് കിലോവാട്ടിന് 60000/- മൂന്ന് കിലോവാട്ടിന് 78000/- എന്നീ ക്രമത്തിലും സബ്സിഡിയുണ്ട്.
രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ളവർ കഴിഞ്ഞ ആറു മാസത്തിനുള്ളിലെ ഏതെങ്കിലും വൈദ്യുതി ബില്ലുമായി പോസ്റ്റോഫീസുകളിൽ പോയി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
സംശയങ്ങൾക്ക്. 8281094367 8078392743

LEAVE A REPLY

Please enter your comment!
Please enter your name here