ആന്ത്രോത്ത്: ലക്ഷദ്വീപ് ചരിത്രത്തിൽ ആദ്യമായി എല്ലാ ദ്വീപിലും ഒരേ ദിവസം ഒരേ സമയം സമരം സങ്കടിപ്പിച്ച് ഭിന്നശേഷി സംഘടനയായ എൽ.ഡി.ഡബ്ല്യു.എ.
എൽ.ഡി.ഡബ്ല്യു.എ സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം എല്ലാ ദ്വീപിലെയും യൂണിറ്റ് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലാണ് സമരം നടന്നത്. ആരോഗ്യ മേഘലയിൽ ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങൾ ചുണ്ടിക്കാണിച്ചാണ് എല്ലാ ദ്വീപുകളിലെയും ആശുപത്രികൾ കേന്ദ്രീകരിച്ച് ഒരേ സമയം പ്രതിഷേധ സമരം നടത്തിയത്.
- ഭിന്നശേഷിക്കാർക്ക് UDID കാർഡ് ഉറപ്പ് വരുത്തുക.
- കിടപ്പു രോഗികളുടെ ഡിയാപ്റ്റർ, വാട്ടർ ബെഡ് എന്നിവ ഉറപ്പ് വരുത്തുക.
- മരുന്നുകളും, ഗുളികകളും ഹോസ്പിറ്റലിൽ ലഭ്യമാക്കുക.
- MRW പോസ്റ്റുകൾ പുന:സ്ഥാപിക്കുക.
- കഴിഞ്ഞ രണ്ട് മെഡിക്കൽ ക്യാമ്പുകളിലായി നടത്തപ്പെട്ട അർഹരായവർക്കുള്ള സഹായ ഉപകരണങ്ങൾ ഉടൻ നൽകുക.
- ഭിന്നശേഷിക്കാർക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഒരു പ്രത്യേക റൂം അനുവദിക്കുക.
- ഭിന്നശേഷിക്കാർക്കുള്ള റിസർവേഷൻ ക്യൂ അനുവദിക്കുക.
- മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഭിന്നശേഷിക്കാരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക.
തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് കൊണ്ടാണ് അതാത് ദ്വീപുകളിലെ ആശുപത്രികളിലേക്ക് എൽ.ഡി.ഡബ്ല്യു.എ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചത്.