കൊച്ചി: ലക്ഷദ്വീപ് സ്റ്റുഡന്റസ് അസോസിയേഷന്റെ പുതിയ പ്രസിഡന്റായി പി.മിസ്ബാഹുദീനെ തെരെഞ്ഞെടുത്തു. ഇരുപത്തി മൂന്നാമത് ഡോക്ടർ കെ.കെ മുഹമ്മദ് കോയാ സാഹിബ് അനുസ്മരണത്തിന് ശേഷം നടന്ന ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. നിലവിലെ അധ്യക്ഷൻ സയ്യിദ് അനീസ് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പി. മിസ്ബാഹുദ്ദീനെ ജനറൽ ബോഡി യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തത്.
എൽ.എസ്.എ അമിനി യൂണിറ്റിൽ നിന്നും സംഘടനയുടെ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായും സ്റ്റുഡന്റ് എടിറ്ററായും പ്രവർത്തിച്ചാണ് വിദ്യാർത്ഥി രാഷ്ട്രീയ രംഗത്തേക്ക് മിസ്ബാഹുദ്ദീൻ കടന്നുവന്നത്. പിന്നീട് എൽ.എസ്.എ കോട്ടയം ജില്ലാ കമ്മിറ്റി സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികളും അലങ്കരിച്ചു. 2019 ൽ പബ്ലിസിറ്റി ബോർഡ് ചെയർമാനായി കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2020 ൽ നടന്ന എൽ.എസ്.എ ഗോൾഡൻ ജൂബിലി സമ്മേളനത്തിന്റെ കോർഡിനേറ്റിങ്ങ് കമ്മിറ്റിയുടെ ജോയിൻ കോർഡിനേറ്റർ ആയിരുന്നു. 2022 മുതൽ LSA യുടെ ട്രഷറർ സ്ഥാനത്ത് തുടർന്നുവരികയായിരുന്നു. ഈ കാലയളവിൽ സംഘടന പുറത്തിറക്കിയ ബഹറൊലി, ഇര്ന്തൽ, മുസാഹറാ തുടങ്ങിയ 3 മാഗസിനുകളുടെ ചീഫ് എഡിറ്ററായി കൂടി പ്രവർത്തിച്ചിട്ടുണ്ട്.