കൊച്ചി: പണ്ടാരം ഭൂമി വിഷയത്തിൽ ലക്ഷദ്വീപ് ജില്ലാ കളക്ടർ ശ്രീ.അർജുൻ മോഹൻ ഐ.എ.എസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെ ഭൂമിയിൽ സർവ്വേ നടത്തിയതിൽ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി നേരത്തെ സ്റ്റേ നൽകിയ ഭൂ ഉടമസ്ഥരുടെ ഭൂമികൾ സർവ്വേയിൽ നിന്നും ഒഴിവാക്കി കൊണ്ട് പുതിയ സത്യവാങ്മൂലം സമർപ്പിക്കണം.

കളക്ടറോട് കൊടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടാത്തത് പൊതു ഖജനാവിൽ നിന്നും പണം നഷ്ടമാവും എന്നതിനാലെന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെ സർക്കാർ ഏറ്റെടുത്ത ഭൂമികൾക്ക് നഷ്ടപരിഹാരം നൽകാത്ത നടപടിയെയും കോടതി വിമർശിച്ചു. കോടതി ഉത്തരവ് നിലനിൽക്കെ പണ്ടാരം ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോയതിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കണമെങ്കിൽ ജില്ലാ കളക്ടർ ഹൈക്കോടതിയിൽ കാരണമറിയിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here