കവരത്തി: ബിരുദാനന്തര ബിരുദം നേടിയ പി.ജി.ടി അധ്യാപകർക്ക് പരമാവധി ഒരു മാസം ₹15,000 രൂപ ശമ്പളം നൽകുന്ന രീതിയിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ ഉത്തരവ്. ബിരുദാനന്തര ബിരുദം വരെയുള്ള ഉന്നത വിദ്യാഭ്യാസം നേടിയ ദ്വീപുകാരായ അധ്യാപകരുടെ ആത്മാഭിമാനത്തിന് ലക്ഷദ്വീപ് ഭരണകൂടം ഇട്ട വിലയാണ് ഈ 15,000 രൂപ. പട്ടേൽ പരിഷ്കാരങ്ങളുടെ ഭാഗമായി ജോലിയിൽ നിന്നും പിരിച്ചു വിട്ട അധ്യാപകരിൽ പലരും ഇന്ന് മത്സ്യബന്ധനം അടക്കമുള്ള ജോലികൾ ചെയ്താണ് കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ശ്രമിക്കുന്നത്. അവരുടെ ഈ നിസ്സഹായത മുതലെടുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. പി.ജി.ടി തസ്തികകളിലേക്കുള്ള ഏറ്റവും കുറഞ്ഞ മാന്യമായ ശമ്പളം പോലുമില്ലാതെ “ഗസ്റ്റ്” അധ്യാപകർ എന്ന് പേരിട്ട് അധ്യാപകരുടെ ദൈന്യതയെ മുതലെടുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

പി.ജി.ടി ഒഴികെ മറ്റ് അധ്യാപക, അനധ്യാപക ഒഴിവുകളിലേക്കും “ഗസ്റ്റ്” നിയമനങ്ങളാണ് നടത്താൻ ഉദ്ദേശിക്കുന്നത്. ടി.ജി.ടി ഗസ്റ്റ് അധ്യാപകർക്ക് മാസം പരമാവധി ₹13,000, ഫിസിക്കൽ എഡ്യൂക്കേഷൻ ഗസ്റ്റ് അധ്യാപകർക്ക് മാസം പരമാവധി ₹13,000, പ്രൈമറി സ്കൂൾ ഗസ്റ്റ് അധ്യാപകർക്ക് മാസം പരമാവധി ₹12,000, ഗസ്റ്റ് നഴ്സറി ട്രൈൻഡ് അധ്യാപകർക്ക് മാസം പരമാവധി ₹12,000, ഗസ്റ്റ് ആയമാർക്ക് മാസം പരമാവധി ₹10,000 എന്നിങ്ങനെയാണ് പുതിയ ഉത്തരവ് പ്രകാരം ശമ്പളം നൽകുക. സ്ഥിരം നിയമനമോ, കോൺട്രാക്ട് നിയമനമോ ഉണ്ടാകുന്ന മുറക്ക് ഒരു മുന്നറിയിപ്പുമില്ലാതെ ഈ അധ്യാപകരെ പിരിച്ചു വിടുമെന്നും വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇറക്കിയ തലതിരിഞ്ഞ ഉത്തരവിൽ പറയുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ ലക്ഷദ്വീപിലെ ഉദ്യോഗാർഥികളെ അവഹേളിക്കുന്ന ഉത്തരവാണിത്. ഈ ഉത്തരവിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here