കവരത്തി: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ സഹായത്തോടെ ലക്ഷദ്വീപിലെ എല്ലാ ക്ലാസ്സ് റൂമുകളിലും ഹൈസ്പീഡ് ഇൻറർനെറ്റ് സൗകര്യം വരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ബി.എസെ.എൻ.എൽ ഉടൻ ആരംഭിക്കും. ബിത്രയിലെ ഹെഡ്മാസ്റ്ററും മറ്റു ദ്വീപുകളിലെ പ്രിൻസിപ്പൽമാരും അതാത് ദ്വീപുകളിലെ പ്രവർനങ്ങൾ ഏകോപിപ്പിക്കും. നേരത്തെ തന്നെ ലക്ഷദ്വീപിലെ എല്ലാ ക്ലാസ് റൂമുകളും സ്മാർട്ട് ക്ളാസ്സ് റൂമുകളായി മാറ്റിയിരുന്നു. ഇന്ത്യയിൽ തന്നെ എല്ലാ ക്ലാസ് റൂമുകളും സ്മാർട്ട് ക്ളാസ്സ് റൂമുകളായി മാറിയ ഏക സംസ്ഥാനം ലക്ഷദ്വീപാണ്.
സ്മാർട്ട് ക്ളാസ്സ് റൂമുകളെ അതിന്റെ പൂർണ്ണമായ രീതിയിൽ ഉപയോഗിക്കാൻ ഇന്റർനെറ്റ് ലഭ്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. പദ്ധതിയുടെ പ്രവർത്തനങ്ങളുടെ പുരോഗതി ഒരോ 15 കൂടുമ്പോഴും വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ അറിയിക്കണം എന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിൽ പറയുന്നത്.