അഗത്തി: തിരഞ്ഞെടുപ്പ് വിജയാഹ്ലാദം നടത്തുമ്പോൾ അതിരുവിട്ട മതിഭ്രമം പാടില്ലെന്ന് അഗത്തി സുന്നി ജുമാമസ്ജിദ് നാഇബ് ഖാളി അബ്ദുൽ ഗഫൂർ മുസ്‌ലിയാർ. അതിരുവിട്ട വിജയാഘോഷത്തിലൂടെ വികാരത്തിന് അടിപ്പെട്ട് ലക്ഷദ്വീപിലെ ക്രമസമാധാനം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാവരുത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഖാളി അബ്ദുൽ ഗഫൂർ മുസ്‌ലിയാർ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം.
അഭ്യർത്ഥന..
അതിരുവിട്ട വിജയ മതിഭ്രമം അരുത്…..!
ഇന്ത്യൻ പാർലിമെൻ്ററി ഇലക്ഷൻ്റെ വിജയ പ്രഖ്യാപനദിനമാണല്ലോ നാളെ… നാടും നാട്ടാരും പ്രതീക്ഷയോടെ കാത്തിരുന്ന ജനവിധിയിൽ മതിമറന്ന് നമ്മുടെ ഉള്ളകം വികാരത്തിനടിമപ്പെട്ട് ക്രമസമാധാനം നഷ്ടപ്പെടുത്തുന്ന സാഹചര്യമുടലെടുക്കരുത്.
നമ്മുടെ രാഷ്ട്രീയം ഇസ്‌ലാമാണ്.
ഇസ്‌ലാമികേതര ആഘോഷാഹ്ലാദ ചെയ്തികൾ നാം മുസ്ലിമീങ്ങളിൽ ഉണ്ടാവരുത്. ഭരണ സിരാകേന്ദ്രത്തിലക്ക് ആര് ആനയിക്കപ്പെട്ടാലും നമ്മുടെ സമുദായ സംരക്ഷണം ഉറപ്പ് വരുത്തണം.
ബി. അബ്ദുൽ ഗഫൂർ മുസ്ലിയാർ
ഖാളി , സുന്നി ജുമാ മസ്ജിദ് , അഗത്തി