കവരത്തി: പതിനെട്ടാം ലോക്സഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച നടക്കും. ലക്ഷദ്വീപ് ഉൾപ്പെടെ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളിൽ പരസ്യപ്രചാരണം ബുധനാഴ്ച വൈകുന്നേരം അവസാനിച്ചു. തമിഴ്നാട്, യുപി, അസം, മധ്യപ്രദേശ്, മഹാരാ ഷ്ട്ര, രാജസ്ഥാൻ എന്നിവയുൾപ്പെടെ 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ്. തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളും പുതുച്ചേരിയും ലക്ഷദ്വീപും ഇതിലുൾപ്പെടുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ പരസ്യ പ്രചാരണം അവസാനിച്ചു. ഇനി വോട്ടെടുപ്പ് ദിവസം വരെ നിശബ്ദ പ്രചാരണമാവും നടക്കുക. രണ്ടു പ്രധാന സ്ഥാനാർഥികളുടെ തട്ടകമായ ആന്ത്രോത്ത് ദ്വീപിലാണ് പരസ്യ പ്രചാരണം അവസാനിച്ച കൊട്ടിക്കലാശത്തിന് ആവേശമായത്.
29,278 പുരുഷന്മാരും 28,506 സ്ത്രീകളും ഉൾപ്പെടെ ആകെ 57,784 വോട്ടർമാരാണ് ഇക്കുറി വോട്ട് രേഖപ്പെടുത്തുക. ഏറ്റവും കൂടുതൽ വോട്ടർമാർ ആന്ത്രോത്ത് ദ്വീപിലാണ്. ഒൻപതു പോളിംഗ് ബൂത്തുകളുള്ള ആന്ത്രോത്ത് ദ്വീപിൽ 5313 പുരുഷന്മാരും 5355 സ്ത്രീകളും ഉൾപ്പെടെ 10,668 വോട്ടർമാരാണ് ആകെയുള്ളത്. വെറും 136 പുരുഷന്മാരും 101 സ്ത്രീകളും ഉൾപ്പെടെ 237 വോട്ടർമാരുള്ള ബിത്ര ദ്വീപിലാണ് ഏറ്റവും കുറവ് വോട്ടർമാർ. ബിത്ര ഗവ സീനിയർ ബേസിക് സ്കൂളിലായിരിക്കും ഏക പോളിംഗ് ബൂത്ത് പ്രവർത്തിക്കുക.
എല്ലാ ദ്വീപുകളിലെയും വിവരങ്ങൾ താഴെ കാണുന്ന വിധമാണ്.
- ബിത്ര ദ്വീപ് – ആകെ പോളിംഗ് ബൂത്തുകൾ – 1, ആകെ പുരുഷ വോട്ടർമാർ – 136, ആകെ സ്ത്രീ വോട്ടർമാർ – 101, മൊത്തം 237 വോട്ടർമാർ
- ചെത്ത്ലാത്ത് ദ്വീപ് – ആകെ പോളിംഗ് ബൂത്തുകൾ – 2, ആകെ പുരുഷ വോട്ടർമാർ – 1033, ആകെ സ്ത്രീ വോട്ടർമാർ – 1021, മൊത്തം 2054 വോട്ടർമാർ
- കിൽത്താൻ ദ്വീപ് – ആകെ പോളിംഗ് ബൂത്തുകൾ – 4, ആകെ പുരുഷ വോട്ടർമാർ – 1967, ആകെ സ്ത്രീ വോട്ടർമാർ – 1822, മൊത്തം 3789 വോട്ടർമാർ
- കടമത്ത് ദ്വീപ് – ആകെ പോളിംഗ് ബൂത്തുകൾ – 5, ആകെ പുരുഷ വോട്ടർമാർ – 2346, ആകെ സ്ത്രീ വോട്ടർമാർ – 2422, മൊത്തം 4768 വോട്ടർമാർ
- അമിനി ദ്വീപ് – ആകെ പോളിംഗ് ബൂത്തുകൾ – 6, ആകെ പുരുഷ വോട്ടർമാർ – 3605, ആകെ സ്ത്രീ വോട്ടർമാർ – 3548, മൊത്തം 7153 വോട്ടർമാർ
- ആന്ത്രോത്ത് ദ്വീപ് – ആകെ പോളിംഗ് ബൂത്തുകൾ – 9, ആകെ പുരുഷ വോട്ടർമാർ – 5313, ആകെ സ്ത്രീ വോട്ടർമാർ – 5355, മൊത്തം 10,668 വോട്ടർമാർ
- കൽപ്പേനി ദ്വീപ് – ആകെ പോളിംഗ് ബൂത്തുകൾ – 4, ആകെ പുരുഷ വോട്ടർമാർ – 1987, ആകെ സ്ത്രീ വോട്ടർമാർ – 2004, മൊത്തം 3991 വോട്ടർമാർ
- മിനിക്കോയ് ദ്വീപ് – ആകെ പോളിംഗ് ബൂത്തുകൾ – 8, ആകെ പുരുഷ വോട്ടർമാർ – 4406, ആകെ സ്ത്രീ വോട്ടർമാർ – 4196, മൊത്തം 8602 വോട്ടർമാർ
- കവരത്തി ദ്വീപ് – ആകെ പോളിംഗ് ബൂത്തുകൾ – 9, ആകെ പുരുഷ വോട്ടർമാർ – 4945, ആകെ സ്ത്രീ വോട്ടർമാർ – 4703, മൊത്തം 9648 വോട്ടർമാർ
- അഗത്തി ദ്വീപ് – ആകെ പോളിംഗ് ബൂത്തുകൾ – 7, ആകെ പുരുഷ വോട്ടർമാർ – 3540, ആകെ സ്ത്രീ വോട്ടർമാർ – 3334, മൊത്തം 6874 വോട്ടർമാർ