അഗത്തി: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് മെയ് ഒന്നിന് ഇൻഡിഗോ വിമാന സർവീസ് ആരംഭിക്കുന്നു. ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. കൊച്ചി വഴിയാണ് യാത്ര. ആദ്യമായാണ് ലക്ഷദ്വീപിലേക്ക് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ്. എല്ലാദിവസവും സർവീസ് ഉണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു. 78 പേർക്ക് സഞ്ചരിക്കാവുന്ന എ ടി ആർ വിമാനമാണ് സർവീസ് നടത്തുക. കരിപ്പൂരിൽ നിന്ന് രാവിലെ 10.20 ന് പുറപ്പെട്ട് 10.55 ന് കൊച്ചിയിൽ എത്തും. അവിടെനിന്ന് 11.25 നു പുറപ്പെട്ട ഉച്ചയ്ക്ക് 1 മണിക്ക് അഗത്തിയിൽ എത്തുന്ന രീതിയിലാണ് സർവീസ്. ഉച്ചയ്ക്ക് 12 പത്തിന് അഗത്തിയിൽ നിന്ന് പുറപ്പെട്ട 1.25 നെ കൊച്ചിയിലെത്തും. 1.45 നു പുറപ്പെട്ട 2.30ന് കോഴിക്കോട് എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here