കൊച്ചി: ലക്ഷദ്വീപിൽ അരനൂറ്റാണ്ടുകാലമായി നിലനിൽക്കുന്ന മദ്യനിരോധനം പിൻവലിച്ചതിൽ പ്രതിഷേധിച്ച് വില്ലിങ്ടൺ ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിനു മുമ്പിൽ SYS കേരള സംസ്ഥാന കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മദ്യനിരോധനം റദ്ദാക്കിക്കൊണ്ട് പുറത്തിറക്കിയ ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026 അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഈ പുതിയ നിയമം ദ്വീപിന്റെ സാംസ്കാരിക തനിമയെ തകർക്കുന്നതാണെന്നും ദൂരവ്യാപകമായ വിപത്തുകൾക്ക് വഴിവെക്കുമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ വി.എച്ച്. അലി ദാരിമി പറഞ്ഞു. നിലവിൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ലക്ഷദ്വീപിലേക്ക് മദ്യം എത്തുന്നതോടെ അവിടുത്തെ ജനങ്ങളുടെ സ്വൈര്യജീവിതം ഇല്ലാതാകുമെന്ന് ചടങ്ങിൽ സംസാരിച്ച പ്രമുഖർ ആശങ്ക പ്രകടിപ്പിച്ചു.

​SYS സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ്.എം. ഷാജഹാൻ സഖാഫി, എം.പി. അബ്ദുൽ ജബ്ബാർ സഖാഫി, എം.എം. അബ്ദുൽ കരീം ഹാജി മണക്കാടൻ, ലക്ഷദ്വീപ് മുസ്ലിം ജമാഅത്ത് അധ്യക്ഷൻ കെ.സി. അബ്ദുൽ ഖാദർ സഖാഫി അഗത്തി, SYS ലക്ഷദ്വീപ് ജനറൽ സെക്രട്ടറി ഹാഷിം അഹസനി കവരത്തി, SSF ലക്ഷദ്വീപ് അധ്യക്ഷൻ മാലിക് അൽഹസനി കാമിൽ സഖാഫി തുടങ്ങിയ പ്രമുഖ നേതാക്കൾ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ലക്ഷദ്വീപിൽ നിന്നും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി എസ്.വൈ.എസ്. പ്രവർത്തകർ ഈ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here