അഗത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടികൾക്കെതിരെ പ്രതിഷേധിച്ച 22 കോൺഗ്രസ് പ്രവർത്തകരെ അഗത്തിയിൽ പോലീസ് അറസ്റ്റ് ചെയ്തു. രാത്രിയോടെ അഗത്തിയിലെ കോൺഗ്രസ് ഓഫീസിലെത്തിയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് എം.പി. ഹംദുള്ള സഈദിന്റെ നേതൃത്വത്തിൽ അഗത്തി ഡെപ്യൂട്ടി കളക്ടർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തവർക്കെതിരെയാണ് പോലീസ് നടപടി. ഈ പ്രതിഷേധ മാർച്ചിൽ എം.പിയടക്കം നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ എം.പി. ഹംദുള്ള സഈദിനെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. എന്നാൽ അദ്ദേഹം നിലവിൽ ദ്വീപിലില്ലാത്തതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല. വഴിയോരങ്ങളിലെ തെങ്ങുകൾ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാതെ ലക്ഷദ്വീപ് ഭരണകൂടം വ്യാപകമായി മുറിച്ചുമാറ്റുന്നു എന്നാരോപിച്ചായിരുന്നു കോൺഗ്രസിന്റെ നേതൃത്വത്തിൽ ദ്വീപിൽ ശക്തമായ പ്രതിഷേധം അരങ്ങേറിയത്.

കടപ്പാട്: മീഡിയ വൺ

LEAVE A REPLY

Please enter your comment!
Please enter your name here