
കവരത്തി: ലക്ഷദ്വീപ് പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 2026 മെയ് 9 മുതൽ മെയ് 10 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില സന്ദർഭങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മോശം കാലാവസ്ഥയ്ക്കും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഈ കാലയളവിൽ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് (മെയ് 8) വൈകുന്നേരം 5 മണിക്ക് പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം, തീരദേശവാസികളും കടലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
















